കപ്പലിലെ പൊട്ടിത്തെറി കപ്പല്‍ശാലയ്ക്ക് നഷ്ടം 18.5 കോടി

Saturday 28 April 2018 2:40 am IST

മട്ടാഞ്ചേരി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ 18.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 11ന് രാവിലെയാണ് കപ്പല്‍ശാല ഡോക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഒഎന്‍ജിസിയുടെ 'സാഗര്‍ ഭൂഷണ്‍' എന്ന കപ്പലില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പ്രാഥമികാന്വേഷണത്തില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുള്ള അഗ്നിബാധയാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഫോറന്‍സിക് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയമടക്കമുള്ളവരും സുരക്ഷാ ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് കപ്പല്‍ശാലയുടെ ഡോക്കിലെ നഷ്ടങ്ങളടക്കമാണ് വിലയിരുത്തിയത്. 

15 കോടി രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. മരണപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരമടക്കമുള്ളവ ഇനിയും തീരുമാനമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കപ്പല്‍ശാലാ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.