കാനത്തെ തള്ളി കോടിയേരി

Saturday 28 April 2018 2:47 am IST

കണ്ണൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കും.  മറ്റു പാര്‍ട്ടികളുടെ വോട്ട് വേണ്ടെന്നുപറയാന്‍ ഘടകകക്ഷി നേതാവിന് അധികാരമില്ല.  എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയാണ് അത്തരമൊരു തീരുമാനമെടുക്കേണ്ടത്.

യുഡിഎഫിനോട് അസംതൃപ്തിയുള്ള എല്ലാവരുടേയും വോട്ട് വാങ്ങണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനോട് കേരള കോണ്‍ഗ്രസിന് അതൃപ്തിയാണെങ്കില്‍ അവര്‍ക്കും എല്‍ഡിഎഫിന് വോട്ട് ചെയ്യാം. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍  ജയിക്കുമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.