കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പ്രബുദ്ധരായ ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ക്കറിയാമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് കെ.എം മാണി. ആവശ്യമെങ്കില്‍ ഞങ്ങളുടെ പാര്‍ട്ടി കമ്മറ്റി ചേര്‍ന്ന് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തിരുമാനിക്കും.
ചെങ്ങന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ തീരുമാനം നടപ്പാക്കും. കാനം രാജേന്ദ്രന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ല. കാനത്തിന്റെ പ്രസ്താവന ഒരു വെടിക്ക് രണ്ട് പക്ഷിയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.എമ്മുകാരനായതുകൊണ്ട് അദ്ദേഹം ജയിക്കരുതെന്ന് കാനത്തിന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്നെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചതാണ്. സി.പി.ഐയിലെ ആഭ്യന്തര പ്രശ്നങ്ങള്‍കൊണ്ടാവാം കാനം ഇങ്ങനെയൊക്കെ പറയുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: