ലാലുവിന്റെ 3.67 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു

Saturday 28 April 2018 3:07 am IST

പട്‌ന: മുന്‍ കേന്ദ്രമന്ത്രിയും ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ 3.67 കോടിയുടെ ബിനാമി സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഇവയുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ ലാലുവിനും മക്കള്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്നാണ് പട്‌നയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

പട്‌ന വിമാനത്താവളത്തിനോട് ചേര്‍ന്ന് ഫുല്‍വാരിഷെരീഫിലുള്ള രണ്ടു നില കെട്ടിടം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്. ഈ കെട്ടിടം നേരത്തെ കാലിത്തീറ്റക്കേസിലെ പ്രതി ആര്‍.കെ. റാണയുടേതായിരുന്നു. പിന്നീട് ഇത് കൊല്‍ക്കത്തയിലെ ഒരു സ്ഥാപനം 77 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നാണ് രേഖ. ലാലു റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഈ സ്ഥാപനം  ലാലുവിന്റെ അനുയായിയും എംപിയുമായിരുന്ന പ്രേം ഗുപ്ത വാങ്ങി.

പിന്നീട് ഈ കമ്പനിയുടെ ഡയറക്ടര്‍മാരെ മുഴുവന്‍ ഒറ്റയടിക്ക് മാറ്റി ലാലുവിന്റെ മക്കളായ തേജ്പ്രതാപും തേജസ്വിയും രാഗിണിയും ചന്ദയും ഡയറക്ടമാരായി. ആദായ നികുതി വകുപ്പ് ഇവരെയെല്ലാം ചോദ്യംചെയ്തു. തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.