വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

Saturday 28 April 2018 3:20 am IST

മാവേലിക്കര: വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ 38-ാമത് സംസ്ഥാന വാര്‍ഷികവും പ്രതിനിധിസഭയും ഇന്ന് മാവേലിക്കരയില്‍ തുടങ്ങും. വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാനം രജിസ്ട്രാര്‍ പ്രൊഫ. എസ്. സുബ്രഹ്മണ്യ ശര്‍മ്മ ഉദ്ഘാടനം ചെയ്യും. 

  സംസ്‌കൃത ഭാരതി അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് ഡോ. പ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. പി.കെ. ശങ്കരനാരായണന്‍ അദ്ധ്യക്ഷനാകും. ചെറുകോല്‍ ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രൊഫ. കൃഷ്ണകുമാര്‍, സി.ആര്‍. കേരളവര്‍മ്മ തമ്പുരാന്‍, ഡോ. ജി. ഗംഗാധരന്‍ നായര്‍, ഡോ. കെ.പി. ഹെഗ്‌ഡെ തുടങ്ങിയവര്‍ സംസാരിക്കും.

29ന് പരിപാടി സമാപിക്കും. 28, 29 തീയതികളില്‍ പണ്ഡിതരത്‌നം മഹാകവി മുതുകുളം ശ്രീധര്‍ സഭാമണ്ഡപത്തില്‍ നടക്കും. ന്യൂദല്‍ഹി രാഷ്ട്രീയ സംസ്‌കൃത സംസ്ഥാനം രജിസ്ട്രാര്‍ പ്രൊഫ. എസ്. സുബ്രഹ്മണ്യശര്‍മ്മ ഉദ്ഘാടനം ചെയ്യും. ഡോ. നന്ദകുമാര്‍ മുഖ്യപ്രഭാഷണവും ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ അനുഗ്രഹ പ്രഭാഷണവും നിര്‍വഹിക്കും. സംസ്‌കൃത പണ്ഡിതരായ പ്രൊഫ. എസ്. കൃഷ്ണകുമാര്‍, സി.ആര്‍. കേരളവര്‍മ്മ തമ്പുരാന്‍, ഡോ. ജി. ഗംഗാധരന്‍ നായര്‍ എന്നിവരെ അദരിക്കും.

 സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. വി.കെ. ശങ്കരനാരായണന്‍ അദ്ധ്യക്ഷനാകും. 150 ഓളം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.