ഡിജിറ്റല്‍ ബാങ്കിങ്ങുമായി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്; അനുഷ്‌ക ശര്‍മ്മ ബ്രാന്‍ഡ് അംബാസഡര്‍

Saturday 28 April 2018 3:30 am IST

കൊച്ചി: സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് റീട്ടെയില്‍ ഡിജിറ്റല്‍ ബാങ്കിങ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. അക്കൗണ്ട് ആരംഭിക്കുന്നതു മുതലുള്ള ബാങ്കിങ് സേവനങ്ങള്‍ ഇനി റിലേഷന്‍ഷിപ്പ് മാനേജര്‍ മുഖാന്തിരം ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായി നടത്താം. ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ ഇന്റര്‍ഫേസുകള്‍ മാത്രം ഉപയോഗിച്ച് ഓണ്‍ലൈനായി ഇന്‍സ്റ്റന്റ് സേവിങ് അക്കൗണ്ട് ആരംഭിക്കുവാ നുള്ള സൗകര്യവും ബാങ്ക് അവതരിപ്പിച്ചു.

ഡിജിറ്റല്‍ ബാങ്കിങിലെ വിവിധ സേവനങ്ങളും അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് പേയ്‌മെന്റുകളും നടത്താം. പ്രീമിയം ഉപഭോക്താക്കള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സി ങ്ങിലൂടെയും മറ്റും സേവനങ്ങള്‍ ആവശ്യപ്പെടാം. സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനായി ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയെ ബ്രാന്‍ഡ് അംബാസഡറായി  നിയമിച്ചിട്ടുണ്ടെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇന്ത്യ, സിഇഒ, സരിന്‍ ദാരുവാല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.