ജന്മഭൂമിക്കും ലീലാ മേനോനും മാധ്യമ പുരസ്‌ക്കാരം

Saturday 28 April 2018 3:35 am IST
"നാരദ ജയന്തി മാധ്യമ പ്രവര്‍ത്തകദിനത്തിന്റെ ഭാഗമായി വിശ്വസംവാദ കേന്ദ്രം മാധ്യമ പുരസ്‌ക്കാരം പ്രൊഫ.തുറവൂര്‍ വിശ്വംഭരന്റെ പത്‌നി കാഞ്ചനയില്‍നിന്ന് ലീലാമേനോനുവേണ്ടി വത്സരാജ് ഏറ്റുവാങ്ങുന്നു"

കൊച്ചി: 'നാരദ ജയന്തി മാധ്യമ പ്രവര്‍ത്തകദിന'ത്തിന്റെ ഭാഗമായി വിശ്വസംവാദ കേന്ദ്രം മാധ്യമ പുരസ്‌ക്കാരം വിതരണം ചെയ്തു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മാരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള, സമഗ്രസംഭാവനയ്ക്കുള്ള 'വിശ്വംഭരം' പുരസ്‌ക്കാരം കെ.എം. റോയി, ജന്മഭൂമി ചീഫ് എഡിറ്റര്‍ ലീലാമേനോന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചു. 

കെ.എം. റോയിക്കുവേണ്ടി മകന്‍ അഡ്വ. മനു റോയിയും ലീലാ മേനോനുവേണ്ടി സുഹൃത്ത് വത്സരാജും, വിശംഭരന്‍ മാസ്റ്ററുടെ പത്‌നി കാഞ്ചന വിശംഭരനില്‍നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മാധ്യമരംഗത്ത് 17 വിഭാഗങ്ങളിലായി പത്രപ്രവര്‍ത്തകരെ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു. മികച്ച സാംസ്‌കാരികം പേജിനുള്ള പുരസ്‌കാരം ജന്മഭൂമിക്ക് ലഭിച്ചു. ജന്മഭൂമിക്കുവേണ്ടി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ദൃശ്യ ഉത്തമന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 

മികച്ച റിപ്പോര്‍ട്ടിംഗ്- വി.പി. ആദര്‍ശ് (മാതൃഭൂമി), ടി.വി. പ്രസാദ് (ഏഷ്യനെറ്റ്), മികച്ച ഫീച്ചര്‍- സജിന്‍ എസ്. കൊട്ടാരം (മാതൃഭൂമി), മികച്ച ഫോട്ടോ- ജോസ്‌കുട്ടി പനയ്ക്കല്‍ (മലയാള മനോരമ), റേഡിയോ ജോക്കി-സുരേഷ് കാഞ്ഞിരക്കാട് (റെയിന്‍ബോ എഫ്എം, ആകാശവാണി), കാര്‍ട്ടൂണിസ്റ്റ്-ശ്രീജിത്ത്(കേരള കൗമുദി), യൂടൂബ് ബ്ലോഗര്‍-ജിംഷാ ബഷീര്‍, വനിതാ എഡിറ്റര്‍- ഗീതാ കുമാരി (വിമന്‍സ് ഇറ), സ്‌പോര്‍ട്ട്‌സ് റിപ്പോര്‍ട്ടിഗ്-മാധ്യമം, അന്വേഷണാത്മക റിപ്പോര്‍ട്ടിംങ്-ജനം ടിവി, ഓണ്‍ലൈന്‍ മീഡിയ- ബ്രേവ് ഇന്ത്യ, മികച്ച അപഗ്രന്ഥന റിപ്പോര്‍ട്ടിങ്-മെട്രോ വാര്‍ത്ത, മികച്ച വാരാദ്യംപേജ്-ദേശാഭിമാനി, കൃഷി അധിഷ്ഠിത പരിപാടി-ഏഷ്യനെറ്റ്, കൃഷി അധിഷ്ഠിത റിപ്പോര്‍ട്ടിങ്-മലയാള മനോരമ. അവാര്‍ഡ് ശില്‍പ്പം രൂപകല്‍പ്പന ചെയ്ത ശില്‍പ്പി മനു പ്രസാദിനേയും ചടങ്ങില്‍ ആദരിച്ചു. 

ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളിപാറപ്പുറം അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്‍, സുഭാഷ് കൃഷ്ണന്‍, രാജേഷ് ചന്ദ്രന്‍, സുകേഷ് ഷേണായി എന്നിവര്‍ സംസാരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.