ചെമ്പേരി: മദ്യവില്പ്പനടത്തുകയായിരുന്ന റിട്ട.എഎസ്ഐ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഏരുവേശ്ശി പൂപ്പറമ്പിലെ അയ്യംമണ്ടി മോഹനന് (61) ആണ് പിടിയിലായത്. പെന്ഷന്പറ്റിയതിന് ശേഷം മദ്യവില്പന നടത്തുകയായിരുന്നു ഇയാളെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
വെളിച്ചെണ്ണ വ്യാപാരമെന്നപേരില് പൂപ്പറമ്പില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ മറവിലായിരുന്നു മദ്യവില്‍പ്പന. ഇത് ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തുക പതിവാണെന്നും പറയപ്പെടുന്നു. ഇയാള്‍ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും പോലീസിലും എക്സൈസിലും പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. അതിനിടയിലാണ് ഇയാള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തളിപ്പറമ്പ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: