ചേമ്പര്‍ അവാര്‍ഡ് വിതരണം

Friday 27 April 2018 9:40 pm IST

 

കണ്ണൂര്‍: ഉത്തര മലബാറിലെ വ്യാപാരികളേയും വ്യവസായികളേയും ആദരിക്കുന്നതിന്റേയും പ്രോത്സാഹിപ്പിക്കുന്നതിന്റേയും ഭാഗമായി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വര്‍ഷം തോറും നടത്തിവരുന്ന ചേമ്പര്‍ അവാര്‍ഡ് വിതരണം 29ന് വൈകിട്ട് 4ന് ചേമ്പര്‍ ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധത, പൊതുവായ വികസനം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ നിപുണത തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തിരഞ്ഞെടുക്കുന്നത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായിരിക്കും. അശോകാ ഫാര്‍മസിയുടെ സാരഥിയായ ഡോ.യു.കെ.പവിത്രന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കും. മികച്ച വ്യവസായിയായി ആശിക് മാമൂവും മികച്ച വ്യാപാരിയായി സക്കറിയയും തിരഞ്ഞെടുക്കപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ചേംബര്‍ വൈസ് പ്രസിഡന്റ് സച്ചിന്‍ സൂര്യകാന്ത്, സെക്രട്ടറി സഞ്ജയ് ആറാട്ട് പൂവാടന്‍, ജോയന്റ് സെക്രട്ടറി സി.ആനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.