സൗജന്യ നേത്ര ചികിത്സാക്യാമ്പും ശസ്ത്രക്രിയയും

Friday 27 April 2018 9:40 pm IST

 

കണ്ണൂര്‍: റോട്ടറി ക്ലബ് ഓഫ് കാനനൂര്‍ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സാക്യാമ്പും ശസ്ത്രക്രിയയും 13ന് പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന ക്യാമ്പ് കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് 9847166641, 9447687327 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. വാര്‍ത്താ സമ്മേളനത്തില്‍ വെങ്കിടേശ് പൈ, ടി.സഹദേവന്‍, ഇ.ബാലകൃഷ്ണന്‍, ടി.സോമശേഖരന്‍, ജോര്‍ജ്ജ് കെ. തോമസ് എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.