അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് ബിജെപി ബഹുജന മാര്‍ച്ച് നടത്തി

Friday 27 April 2018 9:48 pm IST

 

ധര്‍മ്മടം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ എല്ലാ ക്രമകേടുകളും സിബിഐ അന്വേഷിക്കുക, മെഡിക്കല്‍ കോളേജ് പരിസരത്തെ ജനങ്ങളുടെ കിണര്‍ വെള്ളത്തില്‍ മലിനജലമൊഴുക്കുന്ന അശാസ്ത്രീയ മാലിന്യപ്ലാന്റ് നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി ധര്‍മ്മടം നിയോജകം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കരക്കലില്‍ നിന്നും കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയന്‍ വട്ടിപ്രം പാര്‍ട്ടി പതാക നിയോജക മണ്ഡലം പ്രസിഡന്റ് പി.ആര്‍.രാജന് നല്‍കി ഉദ്ഘാടനം ചെയ്തു. പാളയം, പലേരി പ്രദേശത്തെ മലിനജലം കൊണ്ട് ദുരിതം അനുഭവിക്കുന്ന നിരവധി കുടുബങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് കവാടത്തിന് മുന്നില്‍ പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇരട്ടച്ചങ്കനെന്ന് വിശേഷണമുള്ളയാള്‍ക്ക് സ്വന്തം മണ്ഡലത്തിലെ സ്വാശ്രയ മാനേജ്‌മെന്റിന് മുന്നില്‍ മുട്ടുവിറക്കുന്നത് എന്തുകൊണ്ടെന്ന് അറിയണമെന്നും കായലും വയലും തോടും കിണറും മലീന സമാക്കുന്നവരുമായി സന്ധിചെയ്യുന്ന മുഖ്യമന്ത്രി കഴിവ് കേടിന്റെ പര്യായമായി മാറിയെന്നും അദ്ധേഹം പ്രസ്താവിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വിജയന്‍ വട്ടിപ്രം, മോഹനന്‍ മാനന്തേരി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.കെ.ഗിരിധരന്‍, കെ.പി.ഹരീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. എ.ജിനചന്ദ്രന്‍ സ്വാഗതവും ഉദയകുമാര്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.