അങ്കണവാടികളുടെ വികസനം ഉറപ്പ് വരുത്തുമെന്ന്

Friday 27 April 2018 9:48 pm IST

 

ഉളിക്കല്‍: പിഞ്ചു കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്ന അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷേര്‍ലി അലക്‌സാണ്ടര്‍. പുറവയല്‍ അങ്കണവാടി വാര്‍ഷികാഘോഷം പുറവയല്‍ എല്‍പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. അങ്കണവാടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുണ്ടെന്നും വൈകാതെ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. വയത്തൂര്‍ വാര്‍ഡ് അംഗം എന്‍.മധു അധ്യക്ഷത വഹിച്ചു. അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് കൂനംമാക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബാബു, വട്ടിയാംതോട് വാര്‍ഡംഗം ബിന്ദു ബിനോയി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം.മോനിഷ, ഉളിക്കല്‍ പിഎച്ച്‌സി ഡോ: സെറിന്‍, കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് അജിതദേവരാജന്‍, വി.കെ.സുജല, മോളിമാത്യു, തോമസ് കുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.