മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും

Friday 27 April 2018 9:49 pm IST

 

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി മെയ് 17ന് മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്കായാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന മേള രാവിലെ 10ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉദ്യോഗദായകരെ പങ്കെടുപ്പിച്ച് നടത്തുന്ന മേളയില്‍ ബാങ്കിംഗ്, മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി, ബിസിനസ്, ഐടി, ടെക്‌നിക്കല്‍, ഹെല്‍ത്ത് കെയര്‍, സെയില്‍സ് & മാര്‍ക്കറ്റിങ്ങ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികളാണ് പങ്കെടുക്കുക. ഉദേ്യാഗാര്‍ത്ഥികള്‍ക്കും ഉദേ്യാഗദായകര്‍ക്കും മേളയിലേക്ക് ംംം.ഷീയളലേെ.സലൃമഹമ.ഴീ്.ശി വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിവിധ മേഖലകളിലെ നൂറിലധികം ഉദേ്യാഗദായകര്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും. എസ്എസ്എല്‍സി മുതല്‍ പ്രൊഫഷനല്‍ ബിരുദങ്ങള്‍ വരെയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുസരിച്ചുള്ള ജോലികള്‍ തെരഞ്ഞെടുക്കാന്‍ മേളയില്‍ അവസരമുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യുന്ന ഒരു ഉദ്യോഗാര്‍ഥിക്ക് ഏതെങ്കിലും മൂന്ന് സ്ഥാപനങ്ങളുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. 

മേളയിലേക്കുള്ള് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.വി രാജീവന്‍ അറിയിച്ചു. മേളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 9446778412, 9747609636, 0497 2700831, 0497 2707610 എന്നീ നമ്പറുകളില്‍ ലഭിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.