തളിപ്പറമ്പ്: കൂവേരി ആലത്തട്ടില്‍ ബിജെപി ബസ് കാത്തിരിപ്പ് കേന്ദ്രം അടിച്ചുതകര്‍ത്ത സംഭവത്തില്‍ മൂന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ അറസ്റ്റിലായി. സിപിഎം ആലക്കോട് ഏരിയാ കമ്മറ്റി അംഗം കെ.വി.രാഘവന്, കൂവേരി ലോക്കല്‍ സെക്രട്ടറി സുകുമാരന്‍, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തംഗം സി.ഷൈജു എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മറ്റുപ്രതികളായ പതിനഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: