കണ്ണൂര്‍: ഗ്രാമീണ്‍ ബാങ്ക് ജിവനക്കാര്‍ക്ക് മൂന്ന് മാസത്തിനകം വാണിജ്യ ബാങ്ക് ജിവനക്കാര്‍ക്ക് അനുവദിച്ച രീതിയിലുള്ള പെന്ഷന് നല്‍കണമെന്ന സുപ്രീംകോടതി വിധിയെ കേരള ഗ്രാമീണ്‍ ബാങ്ക് റിട്ടയറീസ് ഫോറം സ്വാഗതം ചെയ്തു. സമാനമായ രിതിയില്‍ 2011ല്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍നിന്നുണ്ടായ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്കിയ സ്പെഷല്‍ ലീവ് പെറ്റീഷന് തള്ളിക്കൊണ്ട് ജസ്റ്റിസ് കുര്യന് ജോസഫ്, ജസ്റ്റിസ് ശന്തനുഗൗഡ, എന്നിവരടങ്ങിയ ബഞ്ച് പ്രസ്താവിച്ച വിധി ദാരിദ്ര്യത്തിന്റെയും അവശതയുടെയും വക്കിലെത്തിയ പതിനായിരക്കണക്കിന് റിട്ടയര്‍ ചെയ്ത ഗ്രാമീണ്‍ ബാങ്ക് ജിവനക്കാര്‍ക്ക് ആശ്വാസമേകുന്നതാണ്. ഇനിയെങ്കിലും ഈ വിധി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.ഗോവിന്ദന്‍കുട്ടി അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: