സിവില്‍ സര്‍വ്വീസ്: ശിഖയ്ക്ക് 16 -ാം റാങ്ക്

Friday 27 April 2018 11:04 pm IST

കൊച്ചി : സിവില്‍ സര്‍വ്വീസ്  പരീക്ഷയില്‍ പതിനാറാം റാങ്കിന്റെ മധുരവുമായി ശിഖ സുരേന്ദ്രന്‍. എറണാകുളം കോലഞ്ചേരി പത്താം മൈല്‍ കാവനാകുടി കുടുംബാംഗമായ ശിഖ സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ദല്‍ഹിയിലെ സങ്കല്പില്‍  നിന്നാണ് ശിഖ സിവില്‍ സര്‍വ്വീസ് പരിശീലനം നേടിയത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന കെ. കെ. സുരേന്ദ്രനാണ് അച്ഛന്‍. അമ്മ സിലോ സുരേന്ദ്രന്‍.സഹോദരി നിമ സുനില്‍. 

കേരളത്തില്‍ നിന്ന് 26 പേര്‍ക്കാണ് ഐ എ എസ് ലഭിച്ചത്. കോഴിക്കോട് സ്വദേശി അഞ്ജലി 26ഉം, കോട്ടയം സ്വദേശി എസ്.സമീര 28ഉം റാങ്കുകള്‍ നേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  മകന്‍ രമിത്തിന് 210 -ാം റാങ്ക് ലഭിച്ചു. ഹൈദരാബാദ് സ്വദേശി അനുദീപ് ദുരിഷെട്ടിയ്ക്കാണ് ഒന്നാം റാങ്ക്. അനു കുമാരി, സച്ചിന്‍ ഗുപ്ത എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. 

 ബെന്‍സന്‍ സാമുവല്‍ നൈനാന്‍, വിവേക് ജോണ്‍സന്‍, പുഷ്പ ലത, എം. ശ്വേത, ജി. മാധുരി, മനീഷ് കുമാര്‍, മാധവി, പി.പി മുഹമ്മദ് ജുനൈദ്, കെ. നിത്യ, നീതു, സൗമ്യ, കൃഷ്ണകുമാര്‍ എന്നിവരാണ് റാങ്ക്  ലിസ്റ്റിലെ മറ്റു മലയാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.