ഉണര്‍വ് പകര്‍ന്ന് ആഭ്യന്തര സഞ്ചാരികള്‍

Saturday 28 April 2018 8:44 am IST

ആലപ്പുഴ: കായല്‍ ടൂറിസം ആസ്വദിക്കാന്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒഴുക്ക് ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ് പകരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തുന്നവരുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനയാണ്. സപ്തംബറില്‍ ആരംഭിച്ച്  മാര്‍ച്ചു വരെയാണ് ജില്ലയിലെ പ്രധാന ടൂറിസം സീസണ്‍.  കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെയും വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ വലിയ വര്‍ദ്ധനയുണ്ടായി. വര്‍ഷങ്ങളായി ഓരോ വര്‍ഷവും 60,000 മുതല്‍ 78,000 വരെയ വിദേശ വിനോദ സഞ്ചാരികളും രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ആഭ്യന്തര വിനോദ സഞ്ചാരികളും ജില്ലയിലെത്താറുണ്ട്. 

ജില്ലയില്‍ ഹൗസ് ബോട്ട് മേഖലയ്ക്കാണ് വലിയ നേട്ടം. വിഷു-ഈസ്റ്റര്‍ അവധിക്കാലത്ത് ഹൗസ് ബോട്ട് യാത്രകള്‍ക്ക് വലിയ വര്‍ദ്ധന ഉണ്ടാകാറുണ്ട്. തുടര്‍ന്ന് അവധിക്കാലമാണ് ഹൗസ് ബോട്ട് യാത്രയ്ക്ക് കൂടുതല്‍ പേര്‍ എത്തുന്നത്. ജനുവരി മുതല്‍ ആഭ്യന്തര സഞ്ചാരികളുടെ വര്‍ദ്ധനയാണ്  കൂടുതലുണ്ടായത്. മൂന്നുമാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം ആഭ്യന്തര സഞ്ചാരികളാണ് ജില്ലയിലെത്തിയത്. 

 വിദേശ വിനോദസഞ്ചാരികളായെത്തിയത് 35,000 ല്‍ താഴെപേര്‍ മാത്രം. ആഭ്യന്തര സഞ്ചാരികളില്‍ വടക്കന്‍ സംസ്ഥനങ്ങകളില്‍ നിന്നാണ് 60 ശതമാനവും സഞ്ചാരികളെത്തുന്നത്.വിദേശ വിനോദ സഞ്ചാരികളെത്തുന്നത് സ്‌പെയിന്‍, കാനഡ, യു.കെ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്. ഹൗസ് ബോട്ടുകളില്‍ വേമ്പനാട്ട് കായലിന്റെയും കുട്ടനാടിന്റെയും ഉള്‍പ്രദേശങ്ങളിലൂടെയുള്ള കാഴ്ചകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

2014ല്‍ 2.46 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും,  60,337 വിദേശ സഞ്ചാരികളുമാണെത്തിയത്. 2015ല്‍ ആഭ്യന്തര സഞ്ചാരികള്‍ 2.70 ലക്ഷമായി, 63,838. വിദേശ സഞ്ചാരികളുമെത്തി. 2016ല്‍ 3.15 ലക്ഷം, 78049. 2017ല്‍ 4.33 ലക്ഷം, 75037. 2018ല്‍ ഒന്നര ലക്ഷം ആഭ്യന്തര സഞ്ചാരികളും,  35,000 ഓളം വിദേശ സഞ്ചാരികളുമെത്തി. 

ജന്മഭൂമി ടൂറിസം സെമിനാര്‍ ഇന്ന്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.