ഐഎഎസ് നേടിയവര്‍ക്ക് വ്യാപകമായി നാടിന്റെ അനുമോദനം

Saturday 28 April 2018 12:23 pm IST
"അനുദീപ് ദുരിഷെട്ടി, ഒന്നാം റാങ്ക്"

കൊച്ചി: കഴിഞ്ഞവര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം വന്നപ്പോള്‍ കേരളത്തിനും ഏറെ നേട്ടം. 1058 ഒഴിവുകള്‍ രാജ്യത്തുണ്ട്. 990 പേരാണ്   യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2017-ല്‍ നടത്തിയ പരീക്ഷ വിജയിച്ചത്. ഇതില്‍ 33 മലയാളികള്‍ പട്ടികയിലുണ്ട്. ആദ്യനൂറ് റാങ്കില്‍ നാലു മലയാളികള്‍ ഇടം നേടി. തെലങ്കാനയില്‍ നിന്ന് പരീക്ഷയെഴുതിയ അനുദീപ് ദുരിഷെട്ടിഒന്നാം റാങ്ക് നേടി.

എറണാകുളം കോലഞ്ചേരി ചൂണ്ടി സ്വദേശി ശിഖ സുരേന്ദ്രന്‍ 16 ാം റാങ്ക് നേടി. 26 ാം റാങ്ക് നേടിയ അഞ്ജലി (കോഴിക്കോട), 28 ാം റാങ്ക് നേടിയസമീറ എന്നിവരാണ് കേരളത്തില്‍ നിന്ന് പട്ടികയിലെ മുന്‍നിരയിലുള്ളവര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് 210 ാം റാങ്ക് നേടി.

ഐഎഎസ് പട്ടികയില്‍ ഇടംനേടിയവരെ ബന്ധുക്കളും നാട്ടുകാരും അനുമോദിക്കാനെത്തുന്നതായാണ് റിപ്പോര്‍ട്ട്. സ്‌നേഹ പ്രകടനങ്ങളും സമ്മാനദാനങ്ങളും ആദരിക്കലും വ്യാപകമാണ്.  

ദല്‍ഹിയിലെ സങ്കല്‍പ്പ് ഐഎഎസ് പരിശീലന കേന്ദ്രത്തിലായിരുന്നു 16 ാം റാങ്കു നേടിയ കോലഞ്ചേരി സ്വദേശിനി ശിഖയുടെ പരിശീലനം. ശിഖയെ ബിജെപി വക്താവും വിയാസ് സിവില്‍ സര്‍വീസ് അക്കാദമി എംഡിയുമായ അഡ്വ. എം. ജയസൂര്യ വീട്ടിലെത്തി ശിഖയെ അനുമോദിച്ചു.

ശിഖ സുരേന്ദ്രനു പുറമേ, എസ്. അഞ്ജലി (26), എസ്. സമീറ (28), ഇരിങ്ങാലക്കുട സ്വദേശി ഹരി കല്ലിക്കാട്ട്(58), കണ്ണൂര്‍ എഴിക്കോട് സ്വദേശി വൃന്ദാവനില്‍സതീഷ്. ബി. കൃഷ്ണന്‍(125), കൊല്ലം അഞ്ചല്‍ കുട്ടന്‍കര സ്വദേശി എസ്. സുശ്രീ (151), വടക്കേവിള മാധവത്തില്‍ എം.എസ്. മാധവിക്കുട്ടി (171), അഭിജിത് ആര്‍. ശങ്കര്‍ (181) വിവേക് ജോണ്‍സണ്‍ (195), മലപ്പുറം വെണ്‍കുളം പി.പി. മുഹമ്മദ് ജുനൈദ് (200), രമിത്ത് ചെന്നിത്തല(210), എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശിനി ഉത്തരാ രാജേന്ദ്രന്‍ (240), അമ്പലമേട് ക്ലിന്റ്‌റോഡില്‍ അഞ്ജന ഉണ്ണികൃഷ്ണന്‍(382), കൊല്ലം മാങ്കോട് തെക്കുംകരയില്‍ സദ്ദാം നവാസ് (384), തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി എം.രഘു(390), തിരുവനന്തപുരം കുറവങ്കോണം സ്വദേശി രാധിക സൂരി (425), ആലുവ സ്വദേശി ആനന്ദ് മോഹന്‍ (472) എറണാകുളം ഓടക്കാലി സ്വദേശി സി.എസ്. ഇജാസ് അസ്ലം (536), ഫറോഖ് സ്വദേശി കെ. മുഹമ്മദ് ഷബീര്‍ (602), ടി.കെ.വിഷ്ണു പ്രദീപ് (604), വയനാട് പനമരം സ്വദേശി ദേവകി നിരഞ്ജന(605), മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എം. ഇര്‍ഷാദ് (613), പാലക്കാട് വല്ലപ്പുഴ കുറുവട്ടൂര്‍ ടി.ടി. അലി അബൂബക്കര്‍ (622), തിരുവനന്തപുരം കല്ലമ്പള്ളി സ്വദേശി ആര്‍. രഹ്ന(651), തിരുവനന്തപുരം പുല്ലാനിവിള സ്വദേശി എന്‍.എസ്.അമല്‍ (655), ചിത്രാ വിജയന്‍ (681), കണ്ണൂര്‍ ഹൈറ്റ്‌സില്‍ അജ്മല്‍ ഷഹ്‌സാദ് അലിയാര്‍ റാവുത്തര്‍ (709), അഫ്‌സല്‍ ഹമീദ് (800), തിരുവനന്തപുരം പാറ്റൂര്‍ സ്വദേശി ജിതിന്‍ റഹ്മാന്‍ (808), ആലപ്പുഴ പുന്നപ്ര പുത്തനഴികം യു.ആര്‍. നവീന്‍ ശ്രീജിത്ത് (825), കോട്ടയം പരിപ്പ് സ്വദേശി നീനു സോമരാജ് (834), ആര്‍. അര്‍ജുന്‍ (847), അതിരമ്പുഴ സ്വദേശി എസ്. അശ്വിന്‍(915) എന്നിവരാണ് പട്ടികയിലുള്ള കേരളീയര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.