വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുമെന്ന് ഒരു വിഭാഗം ബസുടമകള്‍

Saturday 28 April 2018 2:34 pm IST

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന കാര്യത്തില്‍ ബസ്സുടമകളുടെ ഇടയില്‍ ഭിന്നത. ഇന്നലെയായിരുന്നു പ്രൈവറ്റ് ബസ്സുടമകള്‍ ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന് അറിയിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ച്ചയായും കണ്‍സഷന്‍ നല്‍കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി.

ഇന്ധന വില വര്‍ധനവ് കാരണം വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ ഇല്ലാതാക്കാന്‍ സ്വകാര്യ ബസ് ഉടമകളുടെ കമ്മിറ്റി യോഗമായിരുന്നു തീരുമാനിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികളില്‍നിന്നു മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക സര്‍ക്കാര്‍ സബ്‌സിഡിയായി ബസുടമകള്‍ക്കു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അങ്ങനെ കുറച്ച്‌ പേര്‍ക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ച്ചയായും കണ്‍സഷന്‍ നല്‍കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ലെന്ന നിലപാട് സംഘടനക്കില്ലെന്നും, എന്നാല്‍ യാത്രാ നിരക്കില്‍ പരിഷ്‌കരണം കൊണ്ടുവരണമെന്നും ബസുടമകള്‍ പറഞ്ഞു. മാത്രമല്ല, ഇവിടെ വിവാദങ്ങളുണ്ടാക്കുന്നത് വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും ബസുടമകള്‍ കൂട്ടിച്ചേര്‍ത്തു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.