ലിഗയുടെ കൊലപാതകം; സാമൂഹിക പ്രവർത്തക അശ്വതി പണപ്പിരിവ് നടത്തിയതായി പരാതി

Saturday 28 April 2018 2:43 pm IST

തിരുവനന്തപുരം:വിദേശ വനിത ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയതായി പരാതി. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതി ഡി.ജി.പി ഓഫീസില്‍ ലഭിച്ചതായി വിവരം

ലിഗയുടെ മരണത്തിന് ശേഷം അശ്വതി ജ്വാല ലിഗയുടെ ബന്ധുക്കളോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് ശേഷം പണപ്പിരിവ് നടത്തിയെന്നാണ് പരാതി. 3,80,000 രൂപ അശ്വതി കൈപ്പറ്റിയെന്നാണ് ആരോപണം.

പരാതി പ്രാഥമിക പരിശോധനയ്ക്കായി ഐ.ജി ഓഫീസിന് ഉടന്‍ അയക്കും. ലിഗയുടെ മരണത്തിന് ശേഷം താന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല എന്ന തരത്തിലുള്ള ആരോപണം അശ്വതി ഉയര്‍ത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.