തോമസ് ചാണ്ടി എന്‍‌സിപി അധ്യക്ഷന്‍

Saturday 28 April 2018 3:46 pm IST

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ടി.പി. പീതാബരന്‍ മാസ്റ്റര്‍ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് തോമസ് ചാണ്ടിയുടെ നിയമനം. നെടുമ്പാശേരിയില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ ബോഡിയാണ് തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തത്. 

അധ്യക്ഷസ്ഥാനം സംബന്ധിച്ചു മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ശരത് പവാറുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തുകയായിരുന്നു. 

പാര്‍ട്ടി ഉപാധ്യക്ഷസ്ഥാനം ശശീന്ദ്രന്‍ വിഭാഗത്തിനും നാലു ജനറല്‍ സെക്രട്ടറി സ്ഥാനം തോമസ് ചാണ്ടി വിഭാഗത്തിനും നല്‍കാനും യോഗം തീരുമാനിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.