ദല്‍ഹിയില്‍ അധ്യാപകര്‍ക്ക് പള്ളിവിലക്കി

Saturday 28 April 2018 6:51 pm IST
വെള്ളിയാഴ്ചകളില്‍, സ്‌കൂള്‍ സമയത്ത് മുസ്‌ളീം അധ്യാപകര്‍ ജുമാനമസ്‌ക്കാരത്തിനു പോകുന്നത് ആം ആദ്മി സര്‍ക്കാര്‍ വിലക്കി. ദല്‍ഹിയിലെ കേജ്‌രിവാള്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചതായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്‌ളാം ഖാന്‍ പറഞ്ഞു

ന്യൂദല്‍ഹി; വെള്ളിയാഴ്ചകളില്‍, സ്‌കൂള്‍ സമയത്ത് മുസ്‌ളീം അധ്യാപകര്‍ ജുമാനമസ്‌ക്കാരത്തിനു പോകുന്നത് ആം ആദ്മി സര്‍ക്കാര്‍ വിലക്കി. ദല്‍ഹിയിലെ കേജ്‌രിവാള്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചതായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍  ചെയര്‍മാന്‍ സഫറുള്‍ ഇസ്‌ളാം ഖാന്‍ പറഞ്ഞു.

ഉച്ചയ്ക്ക് ക്‌ളാസ് പാതിയാക്കി ഇട്ടിട്ട് പോകാനാവില്ലെന്നും  ഇത് വിദ്യാര്‍ഥികളുടെ താല്പ്പര്യങ്ങളെ ബാധിക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ കഴിയില്ല. ഉച്ചയ്ക്ക് 12.45 അധ്യാപകര്‍ സ്്കൂളുകൡ എത്തണം. ഒരു മണിക്ക് ക്‌ളാസുകള്‍ തുടങ്ങേണ്ടതാണ്.

സര്‍ക്കാര്‍ വ്യക്തമാക്കി. ശമ്പളത്തില്‍ നിന്ന് ഒരു  വിഹിതം ഉപേക്ഷിച്ച് വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുക്കാമെന്ന് 54ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവുണ്ട്. അതിപ്പോഴും പ്രാബല്യത്തിലുണ്ടോയെന്ന് അന്വേഷിക്കുകയാണ്. ഖാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.