ദേശീയ സ്‌കൂള്‍ ക്രിക്കറ്റ് ലീഗ്; രജിസ്‌ട്രേഷന്‍ തുടങ്ങി

Sunday 29 April 2018 2:51 am IST

കൊച്ചി: രാജ്യത്തെ മികച്ച യുവ ക്രിക്കറ്റര്‍മാരെ കണ്ടെത്താന്‍ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്ജിഎഫ്‌ഐ) സംഘടിപ്പിക്കുന്ന നാഷണല്‍ സ്‌കൂള്‍ ക്രിക്കറ്റ് ലീഗിന്റെ ട്രയല്‍സിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ചെന്നൈ, ബെംഗളൂരു, ലക്‌നൗ, കാണ്‍പൂര്‍, ആഗ്ര, ഹരിയാന, ഹൈദരാബാദ്, പൂനെ, മുംബൈ, ചണ്ഡിഗഢ്, ദല്‍ഹി, ഡെറാഡൂണ്‍, കൊല്‍ക്കത്ത, റാഞ്ചി, ഗുവാഹത്തി, അഹമ്മദാബാദ്, നോയിഡ, ഇന്‍ഡോര്‍, വാരാണസി, അലഹാബാദ് എന്നിവിടങ്ങളിലാണ് ജൂലൈയില്‍ ത്രിദിന ട്രയല്‍സ് ക്യാമ്പ് സംഘടിപ്പിക്കുക. ംംം.ിരെഹലമഴൗല.രീാ വെബ്—സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാം.

12നും 18നും ഇടയില്‍ പ്രായമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ട്രയല്‍സില്‍ നിന്ന് ഓരോ വേദിയിലും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 16 പേരെ അതാത് നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടീമില്‍ ഉള്‍പ്പെടുത്തും. നാലു പേരെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെടുത്തും. ട്രയല്‍സിന് വേദിയില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് മറ്റു വേദികളിലെ ട്രയല്‍സില്‍ പങ്കെടുക്കാനാവും. പരിശീലകരുടേയും പരിചയസമ്പന്നരായ താരങ്ങളുടെയും കീഴില്‍ രൂപീകരിക്കുന്ന സെലക്ഷന്‍ പാനലിന്റെ നേതൃത്വത്തിലായിരിക്കും ട്രയല്‍സ് നടത്തുക.

20 നഗരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 16 ടീമുകളെ ഉള്‍പ്പെടുത്തി നാലു സോണുകളായി തിരിച്ചാണ് പ്രാഥമിക മത്സരങ്ങള്‍. സോണ്‍ തലത്തില്‍ നാലു ടീമുകള്‍ക്കും മൂന്ന് വീതം മത്സരങ്ങളുണ്ടാവും. ഓരോ സോണില്‍ നിന്നും മികച്ച രണ്ടു ടീമുകളാണ് ദേശീയ ലീഗ് കിരീടത്തിനായി മത്സരിക്കുക. നോക്കൗട്ട് റൗണ്ട് അടിസ്ഥാനത്തിലായിരിക്കും ഇവിടെ മത്സരം. ലീഗിലെ 16 മികച്ച താരങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പും മികച്ച പരിശീലന സൗകര്യവും എസ്ജിഎഫ്‌ഐ ഒരുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.