വയസ്സില്‍ കൃത്രിമം; ഷാമിക്കെതിരെ വീണ്ടും ഭാര്യയുടെ പരാതി

Sunday 29 April 2018 3:05 am IST
ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷാമിക്കെതിരെ വീണ്ടും ഭാര്യയുടെ പരാതി. ഷാമി തന്റെ വയസ്സില്‍ കൃത്രിമം കാണിച്ച് ബിസിസിഐയെയും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിനെയും കബളിപ്പിച്ചതായാണ് ഭാര്യ ഹസിന്‍ ജഹാന്റെ പുതിയ ആരോപണം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷാമിക്കെതിരെ വീണ്ടും ഭാര്യയുടെ പരാതി. ഷാമി തന്റെ വയസ്സില്‍ കൃത്രിമം കാണിച്ച് ബിസിസിഐയെയും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിനെയും കബളിപ്പിച്ചതായാണ് ഭാര്യ ഹസിന്‍ ജഹാന്റെ പുതിയ ആരോപണം. ടീമില്‍ കയറിപ്പറ്റാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എട്ട് വയസ് വ്യത്യാസമാണ് യഥാര്‍ത്ഥ പ്രായവുമായി ഷമിക്കുള്ളതെന്നും ഹസിന്‍ പറയുന്നു

ഷാമിയുടെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് ഹസിന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. 1982-ല്‍  ജനിച്ച ഷാമി 1990 ലാണ് ജനനമെന്ന് കാണിച്ച് കൃത്രിമ സര്‍ട്ടിഫിക്കറ്റ്  ബിസിഐയ്ക്കും സിഎബിയ്ക്കും നല്‍കിയാണ് അണ്ടര്‍ 22 മത്സരങ്ങളില്‍ ഇടം നേടിയതെന്നും ഹസിന്‍ പറയുന്നു. 

ഷാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹസിന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. കത്വയില്‍ മാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിന് തുല്യമാണ് തന്റെ അവസ്ഥയെന്നും അവര്‍ ആരോപിച്ചിരുന്നു. ഗാര്‍ഹിക പീഡനം, ഒത്തുകളി, പരസ്ത്രീ ബന്ധങ്ങള്‍ തുടങ്ങിയ ആരോപണങ്ങളാണ് ഷമിക്കെതിരെയുണ്ടായത്. തുടര്‍ന്ന് ഷമിക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പുതിയ ആരോപണങ്ങളില്‍ ഷമിയോ ബിസിസിഐയോ പ്രതികരിച്ചിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.