പ്രീമിയര്‍ ലീഗ് ലിവര്‍പൂളിന് സമനില

Sunday 29 April 2018 3:02 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് അപ്രതീക്ഷിത സമനില. മുഹമ്മദ് സാല എന്ന ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ ഗോളടി മറന്ന മത്സരത്തില്‍ സ്‌റ്റോക്ക് സിറ്റിയാണ് ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഇതോടെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 36 കളികളില്‍ നിന്ന് 72 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിന്തള്ളി അവര്‍ക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു.

അതേസമയം സ്‌റ്റോക്ക് സിറ്റി തരംതാഴ്ത്തല്‍ മേഖലയില്‍ തുടരുകയാണ്. 36 കളികൡ നിന്ന് 30 പോയിന്റുള്ള അവര്‍ 18-ാം സ്ഥാനത്താണ്.

ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിന്റെ ആധിപത്യമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന അവര്‍ക്ക് ഒരിക്കല്‍ പോലും സ്‌റ്റോക്ക് വല കുലുക്കാനായില്ല. ഫിര്‍മീഞ്ഞോയെയും സാലയെയും മൂക്കുകയറിട്ട് പിടിച്ചുകെട്ടിയ സ്‌റ്റോക്ക് പ്രതിരോധത്തിന്റെയും ഗോളിയുടെയും മിടുക്കാണ് സ്‌റ്റോക്ക്‌സിറ്റിക്ക് സമനില നേടിക്കൊടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.