ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

Sunday 29 April 2018 2:40 am IST

കോഴിക്കോട്: ബാലഗോകുലം 43-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിനും, കേസരി വാരിക മുന്‍ മുഖ്യ പത്രാധിപരും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം.എ കൃഷ്ണന്‍ നവതി ആഘോഷത്തിനുമുള്ള സ്വാഗത സംഘം രൂപീകരിച്ചു. 

 സ്വാഗത സംഘം യോഗം നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ അദ്ധ്യക്ഷന്‍ ഡോ. പി.പി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. മോഹന്‍ദാസ് ആമുഖ പ്രഭാഷണവും  പൊതു കാര്യദര്‍ശി ആര്‍. പ്രസന്നകുമാര്‍ മുഖ്യ പ്രഭാഷണവും നടത്തി. ഡോ.എം.കെ. വത്സന്‍ ചെയര്‍മാനും ആര്‍.ജി. രമേശ് ജനറല്‍ കണ്‍വീനറും കെ.പി. ചന്ദ്രദാസന്‍ ഖജാന്‍ജിയുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ടി.പി. രാജന്‍ മാസ്റ്റര്‍ ചെയര്‍മാനും ടി.വിജയന്‍ കണ്‍വീനറുമായി എം.എ സാര്‍ നവതി ആഘോഷസമിതി  രൂപീകരിച്ചു.

ജൂലൈ 13,14,15 തീയതികളില്‍ കോഴിക്കോട് ചിന്മയാഞ്ജലി ഹാളിലാണ് വാര്‍ഷിക സമ്മേളനവും എംഎ സാര്‍ നവതി ആഘോഷ ഉദ്ഘാടനവും നടക്കുക. സ്വാഗത സംഘ രൂപീകരണയോഗത്തില്‍ രാധാകൃഷ്ണന്‍ ഉണ്ണികുളം, എം. സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.