മദ്യം നല്‍കി പീഡനം: എങ്ങുമെത്താതെ കേസന്വേഷണം

Sunday 29 April 2018 2:50 am IST

കൊടുവള്ളി(കോഴിക്കോട്):  വീട്ടമ്മയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ജനുവരി 30ന് നടന്ന സംഭവത്തില്‍ ഇക്കഴിഞ്ഞ ദിവസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പന്നൂര്‍ സ്വദേശികളായ കുന്നോത്ത് ബാവ എന്ന അഷറഫ്, കുനിയില്‍ ഉമ്മര്‍, പാട്ടത്തില്‍ ഉസ്മാന്‍, നൗഷാദ് രായംകണ്ടിയില്‍ തുടങ്ങി അഞ്ചു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഇവര്‍ അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം വിസമ്മതിക്കുകയായിരുന്നുവെന്ന്  യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. കേസ് രജിസ്റ്റര്‍ചെയ്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസിന്റെ ഭാഷ്യം.

സംഭവം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് വിശദീകരണം. പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 37 കാരിയായ യുവതി സംഭവം ഭര്‍ത്താവിനെ അറിയിച്ചത്. ഭര്‍ത്താവിന്റെ ബന്ധു അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍..

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.