സംസ്‌കൃതം സാധാരണക്കാരിലേക്ക് എത്തിക്കണം: പ്രൊഫ.ശര്‍മ്മ

Sunday 29 April 2018 2:30 am IST

മാവേലിക്കര: സംസ്‌കൃത ഭാഷയെ ഗ്രാമീണ ഹൃദയങ്ങളിലെത്തിക്കാനുള്ള ശ്രമം ശ്ലാഘനീയമാണെന്ന് രാഷ്ട്രീയ സംസ്‌കൃത സന്‍സ്ഥാന്‍ രജിസ്ട്രാര്‍ പ്രൊഫ. എസ്. സുബ്രഹ്മണ്യ ശര്‍മ്മ. വിശ്വസംസ്‌കൃത പ്രതിഷ്ഠാന്‍ മുപ്പത്തിയെട്ടാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സാധാരണ ജനങ്ങളിലേക്ക് സംസ്‌കൃതം എത്തുമ്പോഴാണ് ഇന്ന് കാണുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമുണ്ടാകുകയെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ശങ്കരനാരായണന്‍ അദ്ധ്യക്ഷനായി. 

വിശ്വസംസ്‌കൃത പ്രതിഷ്ഠാന്റെ പരമോന്നത ബഹുമതിയായ പണ്ഡിതരത്‌നം പുരസ്‌കാരം പ്രൊഫ. കൃഷ്ണകുമാര്‍ തൃപ്പൂണിത്തുറയ്ക്ക് സമര്‍പ്പിച്ചു. സഹൃദയതിലകം പുരസ്‌കാരം നല്‍കി സംസ്‌കൃത കവിയും പണ്ഡിതനുമായ സി.ആര്‍. കേരളവര്‍മ്മ തമ്പുരാനെ ആദരിച്ചു. 

ലാല്‍ ബഹദൂര്‍ ശാസ്ത്രി സര്‍വകലാശാല മഹോപാദ്ധ്യായ ബിരുദം നേടിയ ഡോ. ജി. ഗംഗാധരന്‍ നായരെ ആദരിച്ചു. സംസ്‌കൃത ഭാരതി അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് ഡോ. പി. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാമി ഗീതാനന്ദമഹരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഡോ കെ.പി. ഹെഗ്‌ഡെ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.