തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത പിഎസ്സി അംഗം ആര്. പാര്‍വതി ദേവിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.എസ്.സുരേഷ് ഗവര്‍ണ്ണര്‍ റിട്ട.ജസ്റ്റീസ് പി.സദാശിവത്തിന് പരാതി നല്കി.
സിപിഎം മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ ഭാര്യയാണ് പാര്‍വതിദേവി. ഭരണഘടന പ്രകാരം പിഎസ്സി അംഗങ്ങള്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണ് പാര്‍വതി ചെയ്തിരിക്കുന്നത്. പിഎസ്സിയെ ആശ്രയിച്ചു നില്ക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിനു ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം നഷ്ടമാകുവാന്‍ ഇത് ഇടയാക്കി. ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യേണ്ടവര്‍ തന്നെ നിയമലംഘനം നടത്തുന്നു. ചുമതലപ്പെട്ട അംഗം രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുത്തത് ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പരാതിയില്‍ പറഞ്ഞു. അന്വേഷണം നടക്കുന്ന കാലയളവില്‍ പാര്‍വതിദേവിയെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഡാനി ജെ. പോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: