കയര്‍ വ്യവസായത്തിന്റെ തകര്‍ച്ച ടൂറിസത്തിനുണ്ടാകരുത്

Saturday 28 April 2018 10:31 pm IST

ആലപ്പുഴ: ഒരുകാലത്ത് ആലപ്പുഴയുടെ നട്ടെല്ലായിരുന്ന കയര്‍ വ്യവസായത്തിന് ഉണ്ടായ തകര്‍ച്ച ടൂറിസം മേഖലയ്ക്ക് ഉണ്ടാകരുതെന്ന് പിഎസ്പി ചെയര്‍മാന്‍ കെ.കെ. പൊന്നപ്പന്‍.

സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിലാളിയുണിയനുകളുടെ പിടിവാശിയും വ്യക്തമായ നയങ്ങളില്ലായ്മയും വിദേശ മാര്‍ക്കറ്റുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതുമാണ് കയര്‍ മേഖലയ്ക്ക് തിരിച്ചടിയായത്. ടൂറിസം മേഖലയ്ക്കും ഇത് പാഠമാകണം. 

വിനോദസഞ്ചാരികള്‍ക്ക് എന്താണ് നല്‍കേണ്ടതെന്നും ടൂറിസം മേഖലയുടെ വികസനത്തിന് എന്താണ് വേണ്ടതെന്നും ഇപ്പോഴും സര്‍ക്കാരിനോ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ശരിയായ കാഴ്ചപ്പാടില്ല. കുടിവെള്ളത്തിനുപോലും കൊള്ളവില ഈടാക്കുകയാണിവിടെ. തമിഴ്‌നാട്ടില്‍ പത്തുരൂപയ്ക്ക് ലഭിക്കുന്ന കുടിവെള്ളം ഇവിടെ ലഭിക്കണമെങ്കില്‍ 20 രൂപ നല്‍കണം. 

കുടിവെള്ളം വിലയ്ക്കു വാങ്ങുന്ന സിങ്കപ്പൂരില്‍ പോലും അഞ്ചുരൂപയില്‍ താഴെ വിലയ്ക്ക് കുപ്പിവെള്ളം ലഭിക്കും. കേരളത്തില്‍ ടൂറിസം വികസനത്തിന് അത്യാവശ്യം വേ ണ്ടത് അടിസ്ഥാന സൗ കര്യ വികസനമാണ്.

നല്ല റോഡുസൗകര്യംപോലും കേരളത്തിലില്ല. ശരിയായ കാഴ്ചപ്പാട് സര്‍ക്കാരിനുണ്ടായാല്‍ മാത്രമേ ഈ മേഖല രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വിനോദ സഞ്ചാര മേഖലയ്ക്ക് ആത്മവിശ്വാസമേകി ജന്മഭൂമി ടൂറിസം സെമിനാര്‍

 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.