'സര്‍ക്കാരുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല'

Saturday 28 April 2018 10:39 pm IST

ആലപ്പുഴ: സംസ്ഥാനത്തെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ടൂറിസം മേഖലയ്ക്ക് മാറിമാറി കേരളം ഭരിക്കുന്ന സര്‍ക്കാരുകള്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് കേരള ഹൗസ്‌ബോട്ട്ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസുകുട്ടി ജോസഫ് കുറ്റപ്പെടുത്തി. കായല്‍ ടൂറിസം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

1200ഓളം ജലയാനങ്ങളും ഒന്‍പതോളം വന്‍ റിസോര്‍ട്ടുകളുമാണ് ആലപ്പുഴയിലുള്ളത്. എന്നിട്ടും കുമരകത്തിനും കോട്ടയത്തിനും നല്‍കുന്ന പ്രാധാന്യംപോലും ആലപ്പുഴയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.  സര്‍ക്കാരുകള്‍ സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, പരമാവധി ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഹൗസ്‌ബോട്ട് മേഖലയെ ഉപദ്രവിക്കുകയാണ്. അഞ്ചു ലൈസന്‍സുകളാണ് ഹൗസ്‌ബോട്ടുകള്‍ക്ക് വേണ്ടത്. പ്രതിവര്‍ഷം 1,15,000 രൂപ നികുതി ഇനത്തില്‍ മാത്രം ഒരു ഹൗസ് ബോട്ടില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്നു. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് അടക്കം സ്ഥാപിച്ച് ഹൗസ്‌ബോട്ട് ഉടമകളാണ് സര്‍ക്കാരുമായി സഹകരിച്ച് കായല്‍ മലിനീകരണം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി.

പരിസ്ഥിതി സംരക്ഷണം വികസനത്തിന് എതിരല്ല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.