നവഒലി ജ്യോതിര്‍ദിനാഘോഷം ;രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

Sunday 29 April 2018 3:02 am IST

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിലെ  നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മെയ് ഒന്നിന് ഉദ്ഘാടനം ചെയ്യും.  കരുണാകരഗുരുവിന്റെ 19-ാം നവഒലി വാര്‍ഷികമാണ് മെയ് ഒന്നുമുതല്‍ ആറ് വരെ നടക്കുന്നത്. മെയ് ഒന്നിന് ഉച്ചയ്ക്ക് ഒരുമണിക്ക് ആശ്രമം റിസര്‍ച്ച്‌സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.  ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി,   വി. മുരളീധരന്‍ എംപി, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ സംബന്ധിക്കും.

മെയ് 5ന് സാംസ്‌കാരിക സമ്മേളനം കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും.  ഡി.കെ. മുരളി എംഎല്‍എ അധ്യക്ഷതവഹിക്കും. മെയ് 6ന് നവഒലി ജ്യോതിര്‍ദിന സമ്മേളനം രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും.  ശാന്തിഗിരിയുടെ ഭവന നിര്‍മ്മാണ പദ്ധതിയായ വാസശ്രീയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  നിര്‍വ്വഹിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.