കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റായി മുന്‍ഗതാഗതമന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന യോഗത്തിലാണ് തീരുമാനം. മന്ത്രി എ. കെ.ശശീന്ദ്രന് വിഭാഗത്തില്‍ നിന്നുള്ള പി.കെ. രാജനാണ് വൈസ് പ്രസിഡന്റ്.
ടി.പി. പീതാംബരന് ശേഷം ആര് പ്രസിഡന്റ് എന്നതിനെച്ചൊല്ലി വലിയ തര്‍ക്കമായിരുന്നു പാര്‍ട്ടിയില്‍. ദേശീയ നേതൃത്വത്തിന്റെ സമവായ ശ്രമത്തിലാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കാനായത്. ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ.കെ. ശശീന്ദ്രന് രാജിവച്ചപ്പോള്‍ മന്ത്രിയായ ചാണ്ടി പിന്നീട്, കായല്‍ കൈയേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ചാണ്ടി കടുത്ത സമ്മര്‍ദ്ദമാണ് കേന്ദ്ര നേതൃത്വത്തില്‍ ചെലുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: