മംഗളാദേവിയില്‍ നാളെ ചിത്രാപൗര്‍ണ്ണമി

Sunday 29 April 2018 2:08 am IST

കുമളി:  മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം നാളെ. കുമളിയില്‍ നിന്ന് 13 കിലോമീറ്റര്‍ കാനനപാതയിലൂടെ സഞ്ചരിച്ചാലാണ് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍പ്പെട്ട ഇവിടെ എത്താനാകുക.

രാവിലെ ആറ് മുതല്‍ കാല്‍നടയായും ട്രിപ്പ് ജീപ്പുകളിലും പ്രവേശനം അനുവദിക്കും. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ജീപ്പ് സര്‍വ്വീസ് നടത്തും. 90 രൂപയാണ് ഒരാള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് ഈടാക്കുന്നത്.  ഇരുചക്രവാഹനങ്ങള്‍ക്ക്് പ്രവേശനമില്ല.

ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് അഞ്ച് കേന്ദ്രങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചു. വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രത്യേക പൂജകളും ഇതേ ദിവസം നടക്കും. ഓരോ വര്‍ഷവും ഇവിടെയെത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.