പോലീസ് അസോ.സമ്മേളനത്തില്‍ രക്തസാക്ഷി അനുസ്മരണം

Sunday 29 April 2018 3:16 am IST

കോഴിക്കോട്: പോലീസിലെ സിപിഎം ബ്രാഞ്ചുകള്‍ സജീവമാകുന്നു എന്ന ജന്മഭൂമി വാര്‍ത്ത ശരിവച്ചുകൊണ്ട് കേരള പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം. രക്തസാക്ഷികളെ സ്മരിച്ച് മുദ്രാവാക്യം വിളിച്ചും രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയുമാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്.

കോന്നിയില്‍ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു സമ്മേളനം. ഇന്നലെപ്രതിനിധി സമ്മേളനം. രാവിലെ പതാക ഉയര്‍ത്തുന്നതിന് മുമ്പ് ആണ് രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയത്.  മൂന്ന് തട്ടുകളോടു കൂടിയ ചുവന്ന  രക്തസാക്ഷി സ്തൂപം തയ്യാറാക്കിയിരുന്നു. അതിനുമുന്നിലെത്തിയ പ്രതിനിധികള്‍ 'ഇല്ല ഇല്ല മരിക്കില്ല...രക്തസാക്ഷി മരിക്കില്ല... ജീവിക്കുന്നവര്‍ ഞങ്ങളിലൂടെ, രക്തസാക്ഷികള്‍ സിന്ദാബാദ്' എന്ന് മുഷ്ടി ചുരുട്ടി നിരവധി തവണ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പോ ലീസ് അസോസിയേഷന്റെ പതാക പോലും ഉയര്‍ത്തിയത്. 

പോലീസ് സേനയ്ക്ക് എങ്ങനെയാണ് രക്തസാക്ഷി ഉണ്ടാകുകയെന്നാണ്  ചോദ്യം . നോട്ടീസിലും രക്തസാക്ഷി അനുസ്മരണവും പുഷ്പാര്‍ച്ചനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പ്രതിനിധി സമ്മേളനം ഉദ്ഘാടകന്‍ മന്ത്രി ജി.സുധാകരനും വീണാജോര്‍ജ്ജ്, എംഎല്‍എ മുഖ്യപ്രഭാഷകയും ആയിരുന്നു. പോലീസ് സമ്മേളനം നിരീക്ഷിക്കേണ്ട ജില്ലാപോലീസ് മേധാവി ടി.നാരായണന്‍ മുഖ്യാതിഥിയായി ഉണ്ടായിരുന്നു. കോട്ടയത്ത് നടന്ന പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അമ്പതിലേറെ പ്രതിനിധികള്‍ ചുവന്ന ഷര്‍ട്ട് ധരിച്ച് എത്തിയത് വലിയ വിവാദമായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.