കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും. രാവിലെ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയുടെ പുതിയ ക്യാമ്പസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം 2.10ന് കൊച്ചി നേവല്‍ എയര്‍പോര്‍ട്ടിലെത്തും. ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 11.50ന് ഹെലിക്കോപ്ടറില്‍ തിരുവല്ലയ്ക്കും പോകും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: