ജന്മഭൂമി നിലകൊള്ളുന്നത് സത്യത്തിനും ധര്‍മത്തിനും നീതിക്കും വേണ്ടി

Sunday 29 April 2018 10:13 am IST
: ജന്മഭൂമി ദിനപത്രം നിലകൊള്ളുന്നത് സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും ജന്മഭൂമി ചെയര്‍മാനുമായ കുമ്മനം രാജശേഖരന്‍. ജന്മഭൂമി ബെംഗളൂരു എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം

ബെംഗളൂരു: ജന്മഭൂമി ദിനപത്രം നിലകൊള്ളുന്നത് സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും ജന്മഭൂമി ചെയര്‍മാനുമായ കുമ്മനം രാജശേഖരന്‍. ജന്മഭൂമി ബെംഗളൂരു എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രദ്രോഹ പ്രവര്‍ത്തനങ്ങളെയും സാമൂഹിക വിപത്തുകളെയും തുറന്നു കാട്ടിയ ചരിത്രമാണ് അതിനുള്ളത്. മൂടി വച്ച വാര്‍ത്തകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ജന്മഭൂമിക്ക് കഴിഞ്ഞു. നിലയ്ക്കലും മാറാടും ഉദാഹരണം മാത്രം. 

രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയാണ് ജന്മഭൂമി പ്രവര്‍ത്തിക്കുന്നത്. 

സര്‍ക്കാരിന്റെ പിന്തുണയോ വ്യവസായ പ്രമുഖന്മാരുടെ സാമ്പത്തിക സഹായമോ ജനങ്ങളുടെ  മനസ്സറിഞ്ഞുള്ള സഹായമാണ് പത്രത്തെ വളര്‍ത്തിയത്. 

പത്രപ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്ന പല മാമൂലങ്ങളെയും കീഴ്‌വഴക്കങ്ങളെയും പരമ്പരാഗതമായി വച്ചു പുലര്‍ത്തിയിരുന്ന അബദ്ധ ധാരണകളെയും പൊളിച്ച് എഴുതാന്‍ ജന്മഭൂമിക്ക് കഴിഞ്ഞു. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ജന്മഭൂമി കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. സമ്പൂര്‍ണ ദിനപത്രമെന്നത് ആരംഭിച്ചവരുടെ സ്വപ്‌നമായിരുന്നു. ത്യാഗപൂര്‍ണമായി പത്രത്തിനെ കെട്ടിപ്പെടുത്ത പൂര്‍വികരുടെ ജീവിതമാണ് ജന്മഭൂമിയുടെ കരുത്ത്.

പൂന്തോട്ടങ്ങളുടെ നഗരത്തില്‍ പുതുവസന്തമായി ജന്മഭൂമി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.