സി.ദിവാകരനെ ദേശീയ കൗണ്‍സില്‍ നിന്ന് ഒഴിവാക്കി

Sunday 29 April 2018 10:21 am IST
മുന്‍ മന്ത്രി സി.ദിവാകരനെ സി.പി.ഐ ദേശീയ കൗണ്‍സില്‍ നിന്ന് ഒഴിവാക്കി.കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ദിവാകരനെ ഒഴിവാക്കിയത്. ദിവാകരനു പുറമേ സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരേയും ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി

കൊല്ലം: മുന്‍ മന്ത്രി സി.ദിവാകരനെ സി.പി.ഐ ദേശീയ കൗണ്‍സില്‍ നിന്ന് ഒഴിവാക്കി.കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ദിവാകരനെ ഒഴിവാക്കിയത്. ദിവാകരനു പുറമേ സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരേയും ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി. 

എന്നാല്‍ കേരളത്തില്‍നിന്ന് പുതിയതായി അഞ്ചുപേരെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍, പി. വസന്തം, കെ.പി. രാജേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍് എന്നിവരെയാണ് ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. 

അതേസമയം തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്ന് ദിവാകരന്‍ പ്രതികരിച്ചു. ആരുടെയും സഹായത്തില്‍ തുടരാനില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകര്‍ റെഡ്ഡിയുടെ തണലില്‍ കമ്മറ്റിയിലേക്ക് വരേണ്ടതില്ല. കേരളനേതൃത്വം തനിക്ക് വേണ്ടി സംസാരിച്ചോയെന്ന് അറിയില്ലെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള പ്രതിനിധികളുടെ യോഗം സി. ദിവാകരന്‍ ബഹിഷ്‌കരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.