സി. ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ല

Sunday 29 April 2018 11:54 am IST
മുതിര്‍ന്ന നേതാവ് സി. ദിവാകരനെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

കൊല്ലം: മുതിര്‍ന്ന നേതാവ് സി. ദിവാകരനെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് 20 ശതമാനം പുതിയ അംഗങ്ങള്‍ വരണമെന്നുണ്ട്. ഇതിനാലാണ് ദിവാകരനെ ഒഴിവാക്കിയതെന്നും കാനം പറഞ്ഞു.

പുതിയ അംഗങ്ങളെ തീരുമാനിച്ചത് ഐകകണ്ഠേനയെന്നും കാനം കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ദിവാകരനെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. ദിവാകരനു പുറമേ സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരേയും ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.