എഞ്ചിന്‍ തകരാര്‍: എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Sunday 29 April 2018 1:08 pm IST
ദല്‍ഹിയില്‍ നിന്ന് ശ്രീനഗരിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം എന്‍ജിന്‍ തകരാറ് മൂലം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്ന് ശ്രീനഗരിലേക്ക്  പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം എന്‍ജിന്‍ തകരാറ് മൂലം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.

എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് എ ഐ 825 വിമാനം തിരിച്ചിറക്കിയത്. 180 യാത്രക്കാരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനവും ഈ മാസം ആദ്യം അടിയന്തരമായി നിലത്തിറക്കിയിരുന്നു. ജയ്പുറില്‍ ഏപ്രില്‍ ഏഴിനായിരുന്നു ഇത്. എ ഐ 476 വിമാനമായിരുന്നു അന്ന് അടിയന്തരമായി നിലത്തിറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.