റോ റോ ജങ്കാര്‍ മുഖ്യമന്ത്രിയുമായി നീങ്ങിയത് ലൈസന്‍സില്ലാതെ

Sunday 29 April 2018 5:19 pm IST
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായി സര്‍വ്വീസ് നടത്തിയ ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ റോ റോ ജങ്കാറിന് ലൈസന്‍സില്ല. ആരോപണത്തെ തുടര്‍ന്ന് റോള്‍ ഓണ്‍ റോളോഫ് സര്‍വ്വീസ് നിര്‍ത്തിവച്ചു

കൊച്ചി: മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായി സര്‍വ്വീസ് നടത്തിയ ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ റോ റോ ജങ്കാറിന് ലൈസന്‍സില്ല. ആരോപണത്തെ തുടര്‍ന്ന് റോള്‍ ഓണ്‍ റോളോഫ് സര്‍വ്വീസ് നിര്‍ത്തിവച്ചു. നാല് മാസം മുന്‍പ് ലൈസന്‍സ് കാലാവധി അവസാനിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിവച്ചത്.ശനിയാഴ്ച്ചയാണ് പതിനാറരക്കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച റോള്‍ ഓണ്‍ ജങ്കാര്‍ സര്‍വ്വീസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.

നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ വന്‍വീഴ്ച്ചയാണിതെന്നാണ് വിലയിരുത്തല്‍. ലൈസന്‍സോ പോര്‍ട്ട് ട്രസ്റ്റില്‍ നിന്നുള്ള ക്ലിയറന്‍സോ സര്‍വ്വീസിനില്ലായിരുന്നു. സുരക്ഷാവീഴ്ച്ചയുള്‍പ്പടെയുള്ളവയും നഗരസഭയ്ക്ക് മേലെ ആരോപിക്കപ്പെടുന്നു. മുഖ്യമന്ത്രിയെയും നേതാക്കളെയും കൊണ്ടുള്ള ഉദ്ഘാടനസര്‍വ്വീസടക്കം നിരവധി സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് റോഡ്മാര്‍ഗം ചുറ്റിവളഞ്ഞാണ് ജനങ്ങള്‍ കൊച്ചിയിലേക്കും തിരിച്ചും എത്തിയിരുന്നത്. അതുകൊണ്ട് തന്നെ നഗരസഭയുടെ റോ റോ സര്‍വ്വീസിനെ വളരെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ വരവേറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.