സംരക്ഷിത മേഖലയില്‍ പ്ലാസ്റ്റിക്കിന് നിരോധനം

Sunday 29 April 2018 5:36 pm IST
സാംസ്‌കാരിക- പൈതൃക കേന്ദ്രങ്ങള്‍, ജൈവ വൈവിധ്യ സ്ഥലങ്ങള്‍ തുടങ്ങി സര്‍ക്കാരുകള്‍ സംരക്ഷിതമായി പ്രഖ്യാപിച്ച ഇടങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്.

ന്യൂദല്‍ഹി: ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു മുമ്പ് ഇന്ത്യ പ്ലാസ്റ്റിക് മുക്തമാക്കുന്നു. സംരക്ഷിത പ്രദേശങ്ങള്‍ പ്ലാസ്റ്റിക്കില്ലാത്ത പ്രദേശമാക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. 

സാംസ്‌കാരിക- പൈതൃക കേന്ദ്രങ്ങള്‍, ജൈവ വൈവിധ്യ സ്ഥലങ്ങള്‍ തുടങ്ങി സര്‍ക്കാരുകള്‍ സംരക്ഷിതമായി പ്രഖ്യാപിച്ച ഇടങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്.

കേന്ദ്ര പരിസ്ഥിതി വകുപ്പുമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംരക്ഷിക്കുന്ന പ്രദേശങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാനാണ് നിര്‍ദ്ദേശം. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളിലെ സംരക്ഷിത പ്രദേശങ്ങള്‍ പ്ലാസ്റ്റിക് മുക്തമാണിപ്പോള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.