റോഡ് കെട്ടിയടച്ച് സമരം: 750 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Sunday 29 April 2018 8:42 pm IST

 

കണ്ണൂര്‍: 24 മണിക്കൂര്‍ റോഡ് റോഡ് കെട്ടിയടച്ച് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം നടത്തിയതിന് 750 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമരത്തിന് ആവേശം പകരാനെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് നടപടി പ്രതിഷേധത്തിന് കാരണമായി. 

കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാനതലത്തില്‍ നടത്തിയ കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് സ്തംഭിപ്പിക്കല്‍ സമരത്തിന്റെ ഭാഗമായാണ് 27ന് രാവിലെ മുതല്‍ 28ന് രാവിലെ വരെ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്. പോസ്റ്റ് ഓഫീസിനു മുന്‍പിലെ റോഡ് ഇരുവശത്തും അടച്ചുകെട്ടി ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തിയായിരുന്നു സമരം. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ കണ്ടാലറിയാവുന്ന എഴുനൂറ്റി അമ്പതോളം പേര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.കെ.ശ്രീമതി എംപി, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എംഎല്‍എമാരായ സി.കൃഷ്ണന്‍, ടി.വി.രാജേഷ്, എ.എന്‍.ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് തുടങ്ങിയവരും സമരമുഖത്തെ വേദിയിലുണ്ടായിരുന്നുവെങ്കിലും നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.