കോടതി വിധി മാനിക്കണം : കതോലിക്കബാവ

Monday 30 April 2018 2:00 am IST
അക്രമത്തെ അക്രമം കൊണ്ട് നേരിടാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നില്ലെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.

 

കോട്ടയം: അക്രമത്തെ അക്രമം കൊണ്ട് നേരിടാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നില്ലെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. സുപ്രീം കോടതി പിറവം പള്ളിയെ സംബന്ധിച്ച് പുറപ്പെടുവിച്ച വിധി വിശകലനം ചെയ്യുവാന്‍ മൂവാറ്റുപുഴ അരമനയില്‍ കൂടിയ കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, അങ്കമാലി, കൊച്ചി, തൃശ്ശൂര്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തമാര്‍, ഭദ്രാസനസെക്രട്ടറിമാര്‍, വൈദിക പ്രതിനിധികള്‍, പിറവം പള്ളി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ. വിധിയുടെ അന്ത:സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും തയ്യാറാകണം. രാജ്യത്തെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കിയെടുക്കുവാന്‍ ഒരു ബലപ്രയോഗവും വേണ്ടിവരില്ല. ഇവിടുത്തെ ജുഡീഷ്യറി സംവിധാനങ്ങളും റവന്യൂ, പോലീസ് അധികാരികളും സുപ്രീംകോടതിവിധി മാനിക്കുവാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.