പോത്തന്‍കോട് കോളനിയില്‍ വികസനമെത്തിയില്ല

Monday 30 April 2018 2:00 am IST
നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പോത്തന്‍കോട് കോളനിക്ക് അനുവദിച്ച ലക്ഷങ്ങളുടെ ഫണ്ട് ഒരാള്‍ക്കും പ്രയോജനപ്പെടാതെ പാഴായി.

 

ഗാന്ധിനഗര്‍:  നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പോത്തന്‍കോട് കോളനിക്ക് അനുവദിച്ച ലക്ഷങ്ങളുടെ ഫണ്ട് ഒരാള്‍ക്കും പ്രയോജനപ്പെടാതെ പാഴായി. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയില്‍ നീണ്ടൂര്‍ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവടങ്ങളില്‍ നിന്നായി 19.30, 622 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ ചെലവാക്കിയതാകട്ടെ 6, 28, 454 രൂപ മാത്രവും. ഇതു കൂടാതെ എംപി ഫണ്ടില്‍ നിന്ന്  ചെലവഴിക്കാതെ കിടക്കുന്ന 9 ലക്ഷവും കൂടി കൂട്ടുമ്പോള്‍ അനുവദിച്ച തുക 28, 30,622 ലക്ഷം രൂപ വരും. എന്നാല്‍ ഇതില്‍ 22 ലക്ഷം രൂപയും ചെലവഴിക്കാതെ പാഴായി. 

പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അതി പിന്നാക്ക അവസ്ഥയില്‍ കഴിയുന്ന കോളനിയിലെ കുടുംബങ്ങളുടെ വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്.എന്നാല്‍ വികസനം ഇങ്ങോട്ട്  എത്തി നോക്കിയിട്ടില്ല. അനുവദിച്ച പണം ആര് എങ്ങനെ ചെലവഴിച്ചുവെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരമില്ല.ജോസ് കെ മാണി മാതൃകാഗ്രാമായി തെരഞ്ഞെടുത്ത പഞ്ചായത്തിലാണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടായത്. 2014- 15-ല്‍ 2.17 ലക്ഷം രൂപയും 15-16-ല്‍ 2.11 ലക്ഷം രൂപയും 16-17-ല്‍ 2ലക്ഷം രൂപയും അനുവദിക്കുകയും ചെലവഴിക്കുക.യും ചെയ്തതായി വിവരാവകാശനിയമ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാണ്. 2017-18-ല്‍2.67 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. അതോടപ്പം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും കോളനിവികസനത്തിനായി 1.10 ലക്ഷം രൂപ അനുവദിക്കുകയും അത്രയും തന്നെ തുക ചെലവഴിച്ചതായും രേഖയില്‍ പറയുന്നു. 

2013-14ല്‍ പോത്തന്‍ കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ടിഎസ്പി ഫണ്ടില്‍ ഉള്‍പ്പെടുത്തി 3.34 ലക്ഷം രൂപ നീക്കി വച്ചിരുന്നു. എന്നാല്‍ ഈ തുകയും ചെലവഴിച്ചില്ല. ഈ തുകയും കൂടാതെ 2.46 ലക്ഷം രൂപ 2014-ല്‍ 15 നീണ്ടൂര്‍ പഞ്ചായത്തിന്  കോളനി വികസനത്തിനായി നല്‍കി. 2017-18 ല്‍ 5.39 ലക്ഷം രൂപയും അനുവദിച്ചു. ഇതു കൂടാതെ എംപി ഫണ്ടില്‍ നിന്ന് 9 ലക്ഷം രൂപ കോളനിയുടെ പടിഞ്ഞാറ് വശത്ത് റോഡ് നിര്‍മ്മാണം, സംരക്ഷണ ഭിത്തി നിര്‍മ്മണം എന്നിവയ്ക്കായി അനുവദിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കി കളക്ടര്‍ക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭരണാനുമതി ലഭിച്ചു. എന്നാല്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയതപ്പോള്‍ ഒരു ടെന്‍ഡര്‍ മാത്രമാണ് ലഭിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.