ഓറിയന്റല്‍ സംസ്‌കൃത സ്‌കൂളുകള്‍ സംരക്ഷിക്കണം: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം

Monday 30 April 2018 2:38 am IST

മാവേലിക്കര: സംസ്ഥാനത്തെ മുപ്പതോളം വരുന്ന ഓറിയന്റല്‍ സംസ്‌കൃത സ്‌കൂളുകള്‍ സംരക്ഷിക്കണമെന്ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 38-ാമത് സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. കേരളീയപാരമ്പര്യത്തിന്റെ അടയാളങ്ങളായി നിലകൊള്ളുന്ന ഇത്തരം സ്ഥാപനങ്ങള്‍ കടുത്ത അവഗണന നേരിടുകയാണ്.

  സംസ്‌കൃത സ്‌കൂളുകള്‍ കാര്യക്ഷമമായി നിലനിര്‍ത്താനാവശ്യമായ നടപടി ഉടന്‍ ആരംഭിക്കണം. മലയാളത്തിന്റെ പോഷകഭാഷയായ സംസ്‌കൃതത്തിന് മലയാളസര്‍വകലാശാലയില്‍ പ്രത്യേകം വിഭാഗം ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

 പ്രതിനിധിസമ്മേളനം സംസ്‌കൃതഭാരതി അഖിലഭാരതീയ പ്രചാരണപ്രമുഖ് സത്യനാരായണന്‍  ഉദ്ഘാടനം ചെയ്തു. 

പണ്ഡിതരത്‌നം ഡോ. പി.കെ. മാധവന്‍, ഡോ. എം.പി. ഉണ്ണികൃഷ്ണന്‍, ഒ.എസ്. സുധീഷ്, ഡോ. പി.കെ. ശങ്കരനാരായണന്‍, ഡോ. ഇ.എന്‍. ഈശ്വരന്‍, ടി.കെ. സന്തോഷ് കുമാര്‍, വി.ജെ. ശ്രീകുമാര്‍, പി.ആര്‍. ശശി, എന്‍.എന്‍. മഹേഷ്, സി.പി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.    സംസ്ഥാന ഭാരവാഹികളായി ഡോ. പി.കെ. മാധവന്‍ പാലക്കാട് (പ്രസിഡന്റ്), ഡോ.ഇ.എന്‍. ഈശ്വരന്‍ എറണാകുളം (വൈസ് പ്രസിഡന്റ്) ഒ.എസ്. സുധീഷ് തിരുവനന്തപുരം (സെക്രട്ടറി), ടി.കെ. സന്തോഷ് കുമാര്‍ കോഴിക്കോട് (ജോ. സെക്രട്ടറി), എം. നാരായണന്‍ മലപ്പുറം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

അടുത്ത വര്‍ഷം 1,008 സംസ്‌കൃതസംഭാഷണശിബിരങ്ങളും 250 സംസ്‌കൃതപഠനകേന്ദ്രങ്ങളും നടത്താനും സമ്മേളനം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.