ആറുവയസുകാരിക്ക് പീഡനം: മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍
Monday 30 April 2018 2:21 am IST
പനാജി: ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശികളായ മനോജ് കുമാര്‍ (20), ജയ്ദിപ് റീ (24), ആസാം സ്വദേശി രവി റീ (25) എന്നിവരാണ് അറസ്റ്റിലായത്.
കെട്ടിടനിര്‍മ്മാണ തൊഴിലാളിയുടെ മകളെ മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് പിടിയിലാവര്‍ പീഡിപ്പിച്ചതെന്ന് കനാകോണ സ്റ്റേഷന് എസ്ഐ രാജേന്ദ്ര പ്രഭുദേശായി അറിയിച്ചു. പെണ്‍കുട്ടിയുടെ അച്ഛന് ജോലി ചെയ്യുന്ന സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരാണ് മൂവരും.
മിഠായികള്‍ നല്കി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.