ക്യാപ്റ്റന്‍ ധോണി 150 നോട്ടൗട്ട്

Monday 30 April 2018 2:46 am IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി മറ്റൊരു നാഴികക്കല്ലുകുടി പിന്നിട്ടു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചതോടെ ഐപിഎല്ലില്‍ 150 മത്സരങ്ങളില്‍ ഒരു ടീമിനെ നയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡ് ധോണിക്ക് സ്വന്തമായി.

ധോണിക്ക് പക്ഷെ മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. നായകന്‍ രോഹിത് ശര്‍മയുടെ മികവില്‍ മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 169 റണ്‍സേ എടുക്കാനായുള്ളൂ. മറുപടി പറഞ്ഞ മുംബൈ ഇന്ത്യന്‍സ് രണ്ട് പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുത്തു. ധോണിക്ക് 21 പന്തില്‍ 26 റണ്‍സേ നേടാനയുള്ളൂ.

ധോണിയുടെ നായകത്വത്തില്‍ ഐപിഎല്ലില്‍ ഏറെ വിജയങ്ങള്‍ നേടിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2010, 2011 വര്‍ഷങ്ങളില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കിരീടം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.