മുണ്ടക്കയം: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവത്തിന് ദേവിക്ക് ചാര്‍ത്തുവാനുള്ള തിരുവാഭരണം വള്ളിയാങ്കാവ് ദേവി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു.
ദേവിക്ക് ചാര്‍ത്തുവാനുള്ള തിരുമുഖം, ചിലമ്പ്, വാള് എന്നിവയടങ്ങിയ തിരുവാഭരണപ്പെട്ടിയുമായി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്‍. അജയകുമാര്‍, ക്ഷേത്രം മേല്‍ശാന്തി ജയരാജന് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് പുറപ്പെട്ടു.
വള്ളിയാങ്കാവ് ദേവി കണ്ണകിയായി ഭക്തര്‍ക്ക് ദര്‍ശനമരുളുന്നു എന്നാണ് വിശ്വാസം. നിയമ തടസ്സങ്ങള്‍ മൂലം ഘോഷയാത്രയായി തിരുവാഭരണച്ചാര്‍ത്ത് കൊണ്ട് പോകാന്‍ സാധിക്കില്ല. ഈ തടസ്സങ്ങള്‍ നീക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ കോടതിയെ സമീപിക്കുമെന്നും ഉപദേശക സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: