ജ്യോതി ജീവിതപങ്കാളിയെ തേടുന്നത് ഫേസ്ബുക്കിലൂടെ

Monday 30 April 2018 2:52 am IST

മലപ്പുറം: കേരളത്തില്‍ ഇതാദ്യത്തെ സംഭവമായിരിക്കാം..! എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ ധൈര്യം ഉണ്ടാവണമെന്നില്ല. പറഞ്ഞുവന്നത്, മലപ്പുറം സ്വദേശിയായ ഇരുപത്തെട്ടുകാരി ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചാണ്. 

ജ്യോതി തന്റെ പ്രൊഫൈലില്‍ ഇങ്ങനെയൊരു പോസ്റ്റിട്ടു. 'എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, സുഹൃത്തുക്കളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്‌നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാന്‍ ഫാഷന്‍ ഡിസൈനിങ് പഠിച്ചിട്ടുണ്ട് സഹോദരന്‍ മുംബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ ആണ്. അനുജത്തി സിവില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. ഫേസ്ബുക്ക് മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ'. 

ജ്യോതി ഈ പോസ്റ്റ് ഇട്ടതിന് ശേഷം നിരവധിയാളുകളാണ് ഇതില്‍ പ്രതികരിച്ചിരിക്കുന്നത് അയ്യായിരത്തിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു 7500 ലധികം ലൈക്കും. ഫോണ്‍ നമ്പറും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. നേരത്തെ മലപ്പുറം സ്വദേശിയായ രഞ്ജിഷ് മഞ്ചേരി എന്നയാള്‍ ഫേസ്ബുക്കില്‍ 'വധുവിനെ ആവശ്യമുണ്ടെന്ന്' കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് വൈറലാവുകയും വധുവിനെ ലഭിക്കുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.